കോഴിക്കോട്: ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഫസ്റ്റ് ക്ലാപ്പ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. കോഴിക്കോട് ശ്രീ തിയേറ്ററിൽ നടത്തിയ ചടങ്ങിൽ സിനിമാ മേഖലയ്‌ക്ക് നൽകിയ സമഗ്രസംഭാവനയ്‌ക്കുള്ള, ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങി
സംവിധായകൻ ഷാജൂൺ കാര്യാൽ ചടങ്ങിൽ അദ്ധ്യക്ഷനായി. ഫസ്റ്റ് ക്ലാപ്പ് പ്രസിഡന്റ് ഷാജി മുകുന്ദ്, തിരക്കഥാകൃത്ത് ശത്രുഘ്‌നൻ, വേണുഗോപാൽ, സംവിധായകൻ പി. പ്രേംചന്ദ്, കമാൽ വരദൂർ, സിദ്ധാർത്ഥ് എന്നിവർ സംസാരിച്ചു.
തുടർന്ന് ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിന്റെ ഫലപ്രഖ്യാപനവും നടത്തി. നാല് വിഭാഗങ്ങളിലായി ‘സൈലന്റ് ബാറ്റിൽസ്’, ‘നാരായം’ എന്നീ ഡോക്യുമെന്ററികളും ‘അടർ’, ‘ഹേ ഗൂഗ്ലി’ എന്നീ ഷോർട്ട് ഫിലിമുകളും പുരസ്‌കാരങ്ങൾ നേടി.















