കറാച്ചി: പാകിസ്താൻ എയർലൈൻസിന് ഇന്ധനം നൽകില്ലെന്ന് അറിയിച്ച് പാകിസ്താൻ ഓയിൽ കോർപ്പറേഷൻ. കുടിശ്ശികയായ 1.50 ബില്യൺ അടക്കണമെന്നും അല്ലാത്ത പക്ഷം ഇന്ധനം നൽകില്ലെന്നാണ് കോർപ്പറേഷന്റെ തീരുമാനം. രാജ്യത്ത് ഒട്ടാകെ ആഞ്ഞടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അലയോലികളാണ് എയർലൈൻസിനെയും ബാധിച്ചിരിക്കുന്നത്.
ഫെഡറൽ ബോർഡ് ഓഫ് റവന്യൂ (എഫ്ബിആർ) നേരത്തെ പിഐഎയുടെ ബാങ്ക് അക്കൗണ്ടുകൾ അറ്റാച്ച്മെന്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് വന്നത്. അധിക ക്രെഡിറ്റ് നൽകി പിന്തുണച്ചിരുന്നുവെങ്കിലും പിഐഎ കുടിശ്ശിക അടയ്‌ക്കാത്ത സാഹചര്യത്തിൽ വിതരണം വെട്ടിക്കുറയ്‌ക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നാണ് പിഎസ്ഒയുടെ നിലപാട്.
ഈ സാമ്പത്തിക വർഷം നവംബർ മാസത്തെ തുക കുടിശ്ശികയായിട്ടും പിഎസ്ഓ ഇന്ധനം നൽകി. നവംബറിൽ മാത്രം 5 ബില്യനാണ് കുടിശ്ശികയുള്ളത്. പിഐഎ 3.91 ബില്യൺ തിരിച്ചടച്ചെങ്കിലും ബാക്കിയുള്ള 1.1 ബില്യൺ അടക്കാത്തത് പ്രതിന്ധിയായി തുടരുകയാണ്.















