എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെവി ജോണാണ് മരിച്ചത്. 78 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജോണിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴ് ആയി.
ഈ കഴിഞ്ഞ ഒക്ടോബർ 29-നാണ് നാടിനെ നടുക്കിയ കളമശ്ശേരി സ്‌ഫോടനം നടന്നത്. കളമശ്ശേരി സാമറ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെയാണ് സ്‌ഫോടനം നടന്നത്. കേസിൽ പ്രതി ഡൊമിനിക് മാർട്ടിനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നിലവിൽ പ്രതി റിമാൻഡിലാണ്.















