ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമാണ് ബിജെപി ലീഡ് ചെയ്യുന്നത്. രാജസ്ഥാനിൽ 107 സീറ്റുകളിൽ ബിജെപിയും 80 സീറ്റുകളിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. മദ്ധ്യപ്രദേശിൽ ബിജെപി 111 സീറ്റുകളിൽ ബിജെപിയും 93 സീറ്റുകളിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു.
ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ കോൺഗ്രസ് 43 സീറ്റുകളിലാണ് ഛത്തീസ്ഗഡിൽ ലീഡ് ചെയ്യുന്നത്. 37 സീറ്റുകളിൽ ബിജെപിയും മുന്നേറുന്നു. കേവലം ആറ് സീറ്റിന്റെ വ്യത്യാസമാണ് ഇരുപാർട്ടികളും തമ്മിലുള്ളത്. നേരിയ മാർജിനിൽ ലീഡ് നിർത്തുമ്പോഴും മുഖ്യമന്ത്രിയായ ഭൂപേഷ് ബാഗേൽ പിന്നിൽ നിൽക്കുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്.
തെലങ്കാനയിൽ കോൺഗ്രസാണ് മുന്നിട്ടുനിൽക്കുന്നത്. 60 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 33 സീറ്റുകളിൽ ബിആർഎസും 4 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു.