വയനാട്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത് വിട്ടയച്ചയാളുടെ പങ്ക് മാസങ്ങൾക്ക് ശേഷം തെളിഞ്ഞതോടെ അറസ്റ്റ് ചെയ്ത് പോലീസ്. പന്തീരാങ്കാവ് സ്വദേശി അബ്ദുൾ ഗഫൂറാണ് അറസ്റ്റിലായത്.
ഏറെ നാളുകൾക്ക് മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയിരുന്നത്. ഒപ്പമുണ്ടായിരുന്ന ഫാസിർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 98 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായിരുന്നു ഫാസിറിന്റെ പക്കൽ നിന്ന് പിടിച്ചെടുത്തത്. എന്നാൽ ഗഫൂറിന്റെ പങ്ക് തെളിയിക്കാൻ കഴിയാതെ വന്നതോടെ ചോദ്യം ചെയ്ത് വിട്ടയക്കേണ്ടി വന്നു.
പിന്നീട് ഇയാളുടെ പ്രവർത്തനങ്ങൾ പോലീസ് നിരീക്ഷിച്ചു. ഫോൺകോളുകൾ പരിശോധിച്ചു. ഫാസിറിന് മയക്കുമരുന്ന് വാങ്ങുന്നതിന് അബ്ദുൾ ഗഫൂർ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നും, ഇവർ ഒരുമിച്ചാണ് ബെംഗളൂരുവിൽ നിന്നും എംഡിഎംഎ വാങ്ങിയെതെന്നും അന്വേഷണത്തിൽ തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തു.















