കഥാപാത്രങ്ങളിലൂടെ ഓർക്കുന്ന നിരവധി സിനിമകൾ മലയാളത്തിലുണ്ട്. അത്തരത്തിൽ ഏറെ പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് ബിലാല്‍ ജോണ്‍ കുരിശിങ്കൽ’. അമൽ നീരദിന്റെ സംവിധാനത്തിൽ 2007-ൽ ഇറങ്ങിയ ബിഗ് ബിയിലാണ് ഈ വേഷം മമ്മൂട്ടി ചെയ്തിരിക്കുന്നത്. ഇടയ്‌ക്ക് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ബിഗ് ബിയുമായി ബന്ധപ്പെടുത്തി ഇതിലും ആവേശം തരുന്ന മറ്റൊരു വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
ബിഗ് ബി വീണ്ടും തിയേറ്ററിൽ റിലീസ് ആകാൻ പോകുകയാണ്. അതും 4കെ ദൃശ്യമികവോടെ. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ. 2024ൽ ആകും ബിഗ് ബി 4k വെർഷൻ തിയറ്ററിൽ എത്തുക. ഇതിന് ശേഷം എച്ച് ആര്‍ ഒടിടിയിലും സിനിമ റിലീസിനും ഒരുങ്ങും.
രണ്ടാം ഭാഗം വരുന്നതിന് മുന്നോടിയായിട്ടുള്ള ട്രീറ്റാണോ ഇതെന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. 2017 ലായിരുന്നു ബിഗ് ബിയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സൂചനകൾ പുറത്ത് വന്നത്. എന്നാൽ പിന്നീട് ഇതേക്കുറിച്ചുള്ള അപ്‍ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നും അതിനായി ചില പ്രോജക്ടുകളുടെ ഷെഡ്യൂൾ മമ്മൂട്ടി മാറ്റിവച്ചുവെന്നുമുള്ള ചില വിവരങ്ങളും അടുത്തിടെ സിനിമാ മേഖലയിൽ ചർച്ച ആയിരുന്നു.















