ചോറിനൊപ്പവും ബിരിയാണിക്കൊപ്പവുമെല്ലാം കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് സലാഡ്. സലാഡ് വിവിധ തരത്തിലുണ്ട്. ഈ വിഭവം ഉണ്ടാക്കാൻ പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലതാനും. എന്നിരുന്നാലും വളരെ നിസാരമായ ഈ ഒരു വിഭവം വെയ്‌ക്കാൻ കുറച്ച് പേർക്കെങ്കിലും അറിയണമെന്നില്ല. സലാഡ് എങ്ങനെ എളുപ്പത്തിൽ വയ്‌ക്കാമെന്ന് നോക്കിയാലോ…
ചേരുവകൾ:
1 കപ്പ് തൈര്
1 ചുവന്ന ഉള്ളി
1 ഇടത്തരം തക്കാളി അരിഞ്ഞത്
1-2 പച്ചമുളക് അരിഞ്ഞത്
കുറച്ച് കറിവേപ്പില അരിഞ്ഞത്
1 ടീസ്പൂൺ മല്ലിയില അരിഞ്ഞത്
പാകത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ സവാള, തക്കാളി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തൈരും ഉപ്പും ചേർക്കണം. ശേശം നന്നായി ഇളക്കുക. ബിരിയാണി, പുലാവ്, ചോറ് തുടങ്ങിയവയ്‌ക്കൊപ്പം കഴിക്കാൻ കഴിയുന്ന നല്ലൊരു വിഭവമാണ് സലാഡ്.