ജയ്പൂർ : കാഷായ വേഷമണിഞ്ഞ്,ദേശീയവാദം മുറുകെ പിടിച്ച് നിൽക്കുന്ന ബാബാ ബാലക് നാഥിന്റെ കണ്ടാൽ ഒരു നിമിഷം യോഗി ആദിത്യനാഥ് മുന്നിലെത്തിയോ എന്ന് സംശയിക്കും . രാജസ്ഥാനിലെ തിജാറ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ബാബ ബാലക് നാഥ് .
മുപ്പത്തിയൊൻപതുകാരനായ ബാലക് നാഥ് ആൽവാർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗം കൂടിയാണ് . ‘രാജസ്ഥാനിലെ യോഗി’ എന്നറിയപ്പെടുന്ന ബാലക് നാഥ് കോൺഗ്രസിലെ ഇമ്രാൻ ഖാനെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
1984 ഏപ്രിൽ 16ന് അൽവാറിലെ കൊഹ്‌റാന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. 6 വയസ്സുള്ളപ്പോൾ, കുടുംബം അദ്ദേഹത്തെ ആത്മീയത പഠിക്കാൻ മഹന്ത് ഖേതാ നാഥിനടുത്തേയ്‌ക്ക് അയച്ചു. മഹന്ത് ചന്ദ് നാഥാണ് അദ്ദേഹത്തെ ബാലക്നാഥ് എന്ന് വിളിക്കാൻ തുടങ്ങിയത് . 2016 ജൂലൈ 29 ന് മഹന്ത് ചന്ദ് നാഥ് തന്റെ പിൻഗാമിയായി ബാബാ ബാലക് നാഥിനെ തിരഞ്ഞെടുത്തു. അങ്ങനെ അദ്ദേഹം ആശ്രമത്തിലെ എട്ടാമത്തെ മഹന്തായി. റോഹ്തക്കിലെ ബാബ മത്‍സ്യെന്ദ്ര നാഥ മഠത്തിന്റെ തലവൻ എന്ന നിലയിൽ ബാലക് നാഥ് പ്രശസ്തനാണ്.















