ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ഐതിഹാസിക വിജയത്തിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങൾ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്‌ട്രീയത്തോടൊപ്പം നിലകൊള്ളുന്നു എന്നാണ് ഈ സംസ്ഥാനങ്ങളിലെ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി പറയുന്നു. അവരുടെ ക്ഷേമത്തിനായി അശ്രാന്തമായി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു. കഠിനാധ്വാനികളായ പാർട്ടി പ്രവർത്തകർക്ക് പ്രത്യേക നന്ദി. മാതൃകാപരമാണ് അനരുടെ പ്രവർത്തനം. അക്ഷീണം പ്രവർത്തിവർ വികസന നേട്ടങ്ങളെ ജനങ്ങൾക്കിടയിൽ ഉയർത്തിക്കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചതോടെ നാലിൽ മൂന്നിടത്തും ശക്തമായ ആധിപത്യമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. കൃത്യമായ നിലയിൽ ലീഡ് നില ഉയർത്തിയ ബിജെപി ഐകിഹാസിക വിജയമാണ് നേടിയത്. മൂന്ന് സംസ്ഥാനത്തും മോദി പ്രഭാവവും കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളുമാണ് ബിജെപിയെ വിജയത്തിലെത്തിച്ചത്.















