കൈ പൊള്ളിയോ? നീറ്റലുണ്ടോ? ഭേദമാകാൻ ചെയ്യേണ്ടത്..

Published by
Janam Web Desk

അടുക്കളയിൽ പെരുമാറുന്നവരും വീട്ടുജോലികളിൽ ഏർപ്പെടുന്നവരും പതിവായി നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് തീ പൊള്ളൽ. ചൂടുള്ള പാത്രങ്ങളിൽ അറിയാതെ പിടിച്ചാൽ, ചൂടുവെള്ളം വീണാൽ, ​അടുപ്പിൽ നിന്ന് തീ ആളിക്കത്തിയാൽ, ആവി കൊണ്ടാൽ എന്നിങ്ങനെ പലവിധത്തിൽ പൊള്ളലേൽക്കാം. വിരലുകളും കൈപ്പത്തികളും കൈത്തണ്ടകളുമാണ് കൂടുതലായും പൊള്ളുക. അതുകൊണ്ട് തന്നെ അടുക്കളയിൽ കൂടുതൽ സമയം പെരുമാറുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കൈകളിൽ പൊള്ളിയ പാടുകളും കാണാൻ കഴിയും.

പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത്..

പൊള്ളൽ ​ഗുരുതരമല്ലെങ്കിൽ വീട്ടിൽ തന്നെ ശുശ്രൂഷിക്കാം. പൊള്ളിയ സ്ഥലത്ത് തണുത്ത വെള്ളം ഒഴിക്കാവുന്നതാണ്. വൃത്തിയുള്ള തുണി നനച്ച് പൊള്ളിയ ഭാ​ഗത്ത് ഇടാവുന്നതാണ്. അണുബാധ ഉണ്ടാകാതിരിക്കാൻ ആന്റി-ബയോട്ടിക് ഓയിൻമെന്റുകൾ പുരട്ടാം. ​നേരിയ പൊള്ളലാണെങ്കിൽ പുകച്ചിൽ കുറയ്‌ക്കാൻ അവിടെ കറ്റാർവാഴ ജെൽ പുരട്ടുകയും ചെയ്യാം. ആന്റി ബാക്ടീരിയല്‌‍‍, ആന്റി-ഫം​ഗൽ ഘടകങ്ങൾ അടങ്ങിയതിനാൽ പൊള്ളലേറ്റിടത്ത് തേൻ പുരട്ടാവുന്നതാണ്. ഒപ്പം പുകച്ചിലുള്ള ഭാ​ഗം ചൂടേൽക്കാതിരിക്കാനും വെയിൽ കൊള്ളാതിരിക്കാനും ശ്രദ്ധിക്കണം.

അതുപോലെ തന്നെ പൊള്ളലേറ്റ ഭാ​ഗത്ത് വെണ്ണ, മറ്റ് ഓയിലുകൾ, മുട്ടയുടെ വെള്ള, ടൂത്ത് പേസ്റ്റ് എന്നിവ പുരട്ടരുത്. ഐസ് വയ്‌ക്കുന്നതും ദോഷകരമായി ബാധിച്ചേക്കാം. തേർഡ് ഡി​ഗ്രി പൊള്ളലാണെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണിച്ചിരിക്കണം.

Share
Leave a Comment