ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം കാഴ്ചവെച്ചത് കാമറെഡ്ഡി മണ്ഡലമാണ്. ബിജെപിയുടെ കാട്ടിപ്പള്ളി വെങ്കിട്ടരമണ റെഡ്ഡിയാണ് മൺലത്തിലെ വിജയി. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഈ വിജയത്തിന് ഒരു പ്രത്യേകതയുണ്ട്. രണ്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് വെങ്കിട്ടരമണ റെഡ്ഡിയുടെ വിജയം. ആമുഖ്യമന്ത്രിയായിരുന്ന കെസിആറിനെയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി രേവന്ത് റെഡ്ഡിയേയുമാണ് ഇദ്ദേഹം പരാജയപ്പെടുത്തി.
ബിആർഎസ് സ്ഥാനാർത്ഥി കെസിആർ ഈ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി രേവന്ത് റെഡ്ഡിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിലെ രാഷ്‌ട്രീയ ചർച്ചകൾ ഈ രണ്ട് നേതാക്കളെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഫലമാണുണ്ടായത്. ബിജെപിയുടെ വെങ്കിട്ടരമണ റെഡ്ഡിയാണ് വിജയിച്ചത്. 66652 വോട്ടുകളാണ് വെങ്കിട്ട രമണറെഡ്ഡി നേടിയത്. 6741 വോട്ടുകളുടെ ഭൂരിപക്ഷമാണ് തൊട്ടടുത്ത സ്ഥാനാർത്ഥിയായ കെസിആറുമായി റെഡ്ഡിക്കുള്ളത്.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ രേവന്ത് റെഡ്ഡി ലീഡ് ചെയ്തിരുന്നു. എന്നാൽ, പതിമൂന്നാം റൗണ്ട് മുതൽ വെങ്കിട്ടരമണ റെഡ്ഡി അസാധാരണമായി മുന്നേറി. കെസിആറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ വെങ്കിട്ട രമണ റെഡ്ഡി രേവന്തിനെ മുന്നാം സ്ഥാനത്തേക്കാണ് തള്ളിയത്. 7 സീറ്റുകളാണ് തെലങ്കാന തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത്. ഒരു സീറ്റിൽ നിന്നും ഏഴ് സീറ്റുകളാണ് ബിജെപി സംസ്ഥാനത്ത് നേടിയത്.