ജര്‍മ്മനിയില്‍ നടക്കുന്ന യൂറോ കപ്പിന്റെ ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. വമ്പന്മാര്‍ നേര്‍ക്കുനേര്‍ വരുന്ന ഗ്രൂപ്പ് ബിയാണ് മരണ ഗ്രൂപ്പ്. സ്‌പെയിന്‍, ക്രൊയേഷ്യ, നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്കൊപ്പം അല്‍ബേനിയയും ഈ ഗ്രൂപ്പിലാണ്. ആതിഥേയരായ ജര്‍മ്മനിയും സ്‌കോട്ട്‌ലന്‍ഡും ഹംഗറിയും സ്വിറ്റ്‌സര്‍ലന്‍ഡും ഗ്രൂപ്പ് എയിലാണ്.
ഇംഗ്ലണ്ടിനൊപ്പം ഗ്രൂപ്പ് സിയില്‍ ഡെന്മാര്‍ക്കും സെര്‍ബിയയും സ്ലോവെനിയയും അണി നിരക്കുമ്പോള്‍ ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡിനൊപ്പം ഫ്രാന്‍സുമുണ്ട്. പോര്‍ച്ചുഗല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എഫില്‍ ചെക്ക് റിപ്പബ്ലിക്കും തുര്‍ക്കിയും ഉള്‍പ്പെടും. അറിയാം വിശദവിവരങ്ങള്‍