ഇംഗ്ലണ്ടിനെതിരൊയ ഏകദിന പരമ്പരയില്‍ വിന്‍ഡീസിനായി നിര്‍ണായക പ്രകടനമാണ് ഷായ് ഹോപ് നടത്തിയത്. സാം കറന്‍ എറിഞ്ഞ 49-ാം ഓവറില്‍ നാലു പന്തില്‍ മൂന്ന് സിക്‌സര്‍ പറത്തിയാണ് വിന്‍ഡീസിന് പരമ്പരയിലെ ആദ്യ ജയം സമ്മാനിച്ചത്. 83 പന്തില്‍ 109 റണ്‍സാണ് താരം നേടിയത്. കരിയറില്‍ 16-മാത്തേതും ഏകദിനത്തിലെ അഞ്ചാമത്തേ സെഞ്ച്വറിയുമാണ് താരം നേടിയത്. വേഗമേറിയ സെഞ്ച്വറിയും ഇതുതന്നെ.
തന്റെ കരിയറില്‍ മാറ്റമുണ്ടാകാന്‍ കാരണമായ ഒരു ഉപദേശത്തെപ്പറ്റി ഹോപ് വാചാലനായി. ഇന്ത്യയുടെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയെപ്പറ്റിയാണ് ഹോപ് മനസ് തുറന്നത്.
‘വളരെ പ്രശസ്തനായ ഒരാള്‍, എം.എസ് ധോണി, അദ്ദേഹവുമായി കുറച്ച് നാള്‍ മുന്‍പ് സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വിചാരിക്കുന്നതിലും അധികം സമയം നിങ്ങള്‍ക്ക് ക്രീസില്‍ എപ്പോഴുമുണ്ടാകും. ആ ഉപദേശം കടന്നുവന്ന വര്‍ഷങ്ങളിലെല്ലാം എന്റെ ഏകദിന കരിയറില്‍ എനിക്കൊപ്പമുണ്ടായിരുന്നു’.- ഹോപ് മത്സര ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.