മലപ്പുറം: മണ്ഡലകാലത്തെയും അയ്യപ്പൻമാരെയും അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സി.ഐ.ടി.യു നേതാവിനെതിരെ കേസെടുത്തു. കോട്ടക്കലിലെ ഒരു പ്രമുഖ സ്ഥാപനത്തിലെ സി.ഐ.ടി.യു ജനറൽ സെക്രട്ടറി മാന്തൊടി രാമചന്ദ്രനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു ഐക്യവേദി കോട്ടക്കൽ മണ്ഡലം സെക്രട്ടറി വേണുഗോപാൽ ചെറുകര നൽകിയ പരാതിയിലാണ് കോട്ടക്കൽ പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം 18 നായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിലൂടെ മണ്ഡലകാലത്തെയും, അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും മുറിവേൽപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റ് പങ്കുവെച്ചത്. തുടർന്ന് ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.