കൊച്ചി : വിയർപ്പിന്റെ അസുഖമുള്ള ഒരു കൂട്ടം ആൾക്കാർ ശീതീകരിച്ച വാർ റൂമുകളിൽ ഇരുന്നു തയ്യാറാക്കിയത് വെറും മോഹന സുന്ദര വാഗ്ദാനങ്ങൾ മാത്രമാണെന്ന് തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടായതായി നടൻ വിവേക് ഗോപൻ . മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഫേസ്ബുക്കിൽ പങ്ക് വച്ച പോസ്റ്റിലാണ് വിവേക് ഗോപന്റെ പ്രതികരണം.
2024 ലേക്കുള്ള ജൈത്രയാത്രയുടെ സെമിഫൈനൽ ആണിതെന്നും, യഥാർത്ഥ വികസനം എന്താണെന്നും എന്താകണമെന്നും കാതുകളിൽ കേട്ടറിഞ്ഞത് കൺമുന്നിൽ കണ്ടതിന്റെയും, ഓരോ കുടുംബത്തിനും വ്യക്തികൾക്കും അനുഭവവേദ്യമായതിന്റെയും ഫലമാണിതെന്നും താരം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
അഴിമതി ജീവിതവ്രതമാക്കിമാറ്റിയ അവസരവാദ തട്ടിക്കൂട്ട് മുന്നണിക്ക് മേൽ വികസനം വ്രതമാക്കിയവരുടെ അശ്വമേധം.🐎.. ഹൃദയഭൂമിയിൽ കാവി വസന്തം.🔥🔥.2024 ലേക്കുള്ള ജൈത്രയാത്രയുടെ സെമിഫൈനൽ🏏..കുടുംബാധിപത്യത്തിന്മേൽ ജനാധിപത്യത്തിന്റെ ഉജ്ജ്വലവിജയം…
ഊണിലും ഉറക്കത്തിലും മതേതരത്വം, ജനാധിപത്യം എന്ന് പ്രസംഗിച്ചു നടന്നവരുടെ യഥാർത്ഥ മനസ്ഥിതി ജാതിക്കാർഡ് ഇറക്കിയതിലൂടെ, മതകാർഡ് വിതരണം ചെയ്തതിലൂടെ, അവസരവാദത്തിന് അനുസരിച്ച് പ്രച്ഛന്നവേഷം കെട്ടിയാടി തേരാപാര നടന്നതിലൂടെ പൊളിഞ്ഞുവീണു.. അല്ല ജനങ്ങൾ പൊളിച്ചടുക്കി..ആറു പതിറ്റാണ്ട് വികസനം വരും ഞങ്ങൾ കൊണ്ടുവരുമെന്ന് നിരന്തരം മന്ത്രോച്ചാരണം നടത്തിയവരുടെ കുടുംബവും കീശയും മാത്രം വികസിക്കുന്നത് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞതിന്റെ തെളിവു കൂടിയാണ് ഈ വിജയങ്ങൾ..ഒപ്പം യഥാർത്ഥ വികസനം എന്താണെന്നും എന്താകണമെന്നും കാതുകളിൽ കേട്ടറിഞ്ഞത് കൺമുന്നിൽ കണ്ടതിന്റെയും, ഓരോ കുടുംബത്തിനും വ്യക്തികൾക്കും അനുഭവവേദ്യമായതിന്റെയും ഫലവും ആണ്..
വിയർപ്പിന്റെ അസുഖമുള്ള ഒരു കൂട്ടം ആൾക്കാർ ശീതീകരിച്ച വാർ റൂമുകളിൽ തീൻമേശയ്‌ക്ക് ചുറ്റും ഇരുന്നു തയ്യാറാക്കിയ മോഹന സുന്ദര വാഗ്ദാനങ്ങൾ അത് വെറും വാഗ്ദാനങ്ങൾ മാത്രമാണെന്ന് തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടായി എന്നുള്ളതാണ് യാഥാർത്ഥ്യം.. അവസരവാദ പ്രഖ്യാപനങ്ങൾക്ക് അല്ല സുശക്തമായ, ധീരമായ നിലപാടുകൾക്കാണ് ഭാരതത്തിന്റെ മനസ്സിലെ സ്ഥാനമുള്ളത്…രാഷ്‌ട്ര പുനർനിർമാണത്തിന് പ്രക്രിയകൾക്കായി കർഷകർ, അമ്മമാർ, യുവജനത തുടങ്ങിയ സർവസാധാരണ ജനങ്ങളും രാഷ്‌ട്രത്തിനു വേണ്ടി സ്വയം സമർപ്പിച്ച നരേന്ദ്രന്മാരും കൂടിച്ചേരുമ്പോൾ വിജയം എന്നതല്ലാതെ മറ്റെന്താണ് സംഭവിക്കുക?….അല്ലേ?..സ്വാഭാവികം..
വൈദ്യുത ഉപയോഗം കുറച്ചുകൊണ്ട് ഊർജ്ജ പ്രതിസന്ധി പരിഹരിച്ച് ഇരുട്ടത്ത് വോട്ട് എണ്ണൽ നടത്തണമെന്ന് തങ്ങളുടെ ന്യായമായ അഭ്യർത്ഥന തള്ളിയ ഇലക്ഷൻ കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ച് കയ്യിൽ ഉണ്ടായിരുന്ന ഒന്ന് രണ്ട് കനൽത്തരികളെ വേണ്ടെന്ന് വച്ച ധീരതയ്ക്ക് റെഡ് സല്യൂട്ട്…















