ഹൃത്വിക് റോഷന്റെ ഏറ്റവും പുതിയ ചിത്രം ഫൈറ്റർ’ന്റെ പോസ്റ്റർ പുറത്തിറങ്ങി. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേർ പത്താനിയ എന്ന കഥാപാത്രമായാണ് ഹൃത്വിക് എത്തുന്നത്.
2024 ജനുവരി 25-ന് ചിത്രം തിയേറ്ററുകളിലെത്തും. താരത്തിനൊപ്പം ദീപിക പദുകോൺ, അനിൽ കപൂർ, കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്‌ക്ക് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Squadron Leader Shamsher Pathania
Call Sign: Patty
Designation: Squadron Pilot
Unit: Air DragonsFighter Forever 🇮🇳#Fighter #FighterOn25thJan #FighterMovie pic.twitter.com/os5XkTD3hS
— Hrithik Roshan (@iHrithik) December 4, 2023
രമോൺ ചിബ്, സിദ്ധാർത്ഥ് ആനന്ദ് എന്നിവർ ചേർന്നാണ് തിരക്കഥ തിരക്കഥ ഒരുക്കുന്നത്. 250 കോടി ബഡ്ജറ്റിൽ വരുന്ന ചിത്രം വിയാകോം സ്റ്റുഡിയോസും മർഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്.