തിരുവന്തപുരം: തലസ്ഥാനത്ത് സിപിഎം- കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് നിരവധി പേർ ബിജെപിയിൽ ചേർന്നു. ബിജെപി വിളപ്പിൽ ഏരിയ കമ്മറ്റി സംഘടിപ്പിച്ച എൻഡിഎയുടെ ജനപഞ്ചായത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നത്. ഇവരെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് അംഗത്വം നൽകി സ്വീകരിച്ചു.
കൊല്ലംകോണം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്രയോട് കൂടിയാണ് ജനപഞ്ചായത്ത് ആരംഭിച്ചത്. ഇതോടനുബന്ധിച്ച് വിളപ്പിൽശാല ക്ഷേത്ര ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മണികണ്ഠൻ, ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ മുക്കംപാലമൂട് ബിജു, കാട്ടാക്കട മണ്ഡലം ജനറൽ സെക്രട്ടറി ചെറുകോട് അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ തൂങ്ങാംപാറ ബാലകൃഷ്ണൻ, വിളപ്പിൽ ശ്രീകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ബിനു, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.















