ചീഫ് സെലക്ടർ വഹാബ് റിയാസിന്റെ കൺസൾട്ടന്റായി നിയമിച്ച പാക് മുൻതാരം സൽമാൻ ബട്ടിനെ ഒരു ദിവസത്തിനുള്ളിൽ ഒഴിവാക്കിയ പിസിബിയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി വസീം അക്രം. തീരുമാനമെടുത്താൽ അതിൽ ഉറച്ച് നിൽക്കണമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
‘ഓരോ മൂന്ന് മിനിറ്റിലും ഒരു പത്രസമ്മേളനം നടത്തരുത്. തീരുമാനമെടുത്താൽ അതിൽ ഉറച്ച് നിൽക്കുക. തീരുമാനമെടുക്കുന്നതിന് മുമ്പ് അതിന്റെ അനന്തരഫലങ്ങളെ പറ്റി അറിഞ്ഞിരിക്കണം. അതിനെ പറ്റി നന്നായി ചിന്തിക്കുകയും ചെയ്യുക. അക്രം എക്സിൽ പങ്കുവെച്ച ഒരു വീഡിയോയിൽ പറഞ്ഞു.
ചീഫ് സെലക്ടർ വഹാബ് റിയാസാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ച് ബട്ടിന്റെ പേര് കൺസൾട്ടിംഗ് പാനലിൽ നിന്ന് ഒഴിവക്കിയതായി പ്രഖ്യാപിച്ചത്.















