തൃശൂർ: ആശ്രിതർക്ക് അഭയമായി നടൻ സുരേഷ് ഗോപി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടമായി ചികിത്സ ലഭിക്കാതെ മരണപ്പെട്ട കൊളങ്ങാട്ടിൽ ശശിയുടെ കുടുംബത്തിന് അദ്ദേഹം സഹായം നൽകി. നേരത്തെ വീട്ടിലെത്തി കടം വീട്ടി നൽകാം എന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഇന്നലെ കാറളം പഞ്ചായത്തിലെ വെള്ളാനി ട്രിനിറ്റി ഹാളിൽ നടന്ന എസ്ജി കോഫി ടൈംസിൽ വച്ച് ശശിയുടെ സഹോദരങ്ങളായ കുമാരൻ, സരസ്വതി, ജയശ്രീ എന്നിവർക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് സുരേഷ് ഗോപി നൽകി. മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നാണ് സഹായം നൽകിയത്.















