പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കിന് പ്രത്യേക പരിചരണം നല്‍കാന്‍ ബിസിസിഐ. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് 18 ആഴ്ച നീണ്ടു നില്‍ക്കുന്ന പ്രത്യേക ഹൈ പെര്‍ഫോമന്‍സ് പദ്ധതി സജ്ജമാക്കുന്നത്. ടി20 ലോകകപ്പും വരുന്ന വര്‍ഷങ്ങളില്‍ വരുന്ന ടൂര്‍ണമെന്റിനും താരത്തിനെ സജ്ജമാക്കുന്നതിന് വേണ്ടിയാണിത്.
കാര്‍ഡിയോ, സ്‌ട്രെംഗ്ത് ട്രെയിനിംഗ്,ഫംഗ്ഷണല്‍ ട്രെയിനിംഗ്, റസ്റ്റ്, റിക്കവറി തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകകപ്പിനിടെയാണ് താരത്തിന് കണങ്കാലിന് പരിക്കേറ്റത്. 2019ലെ പരിക്കിന് ശേഷം മികച്ചൊരു തിരിച്ചുവരവാണ് താരം നടത്തിയത്. ഫിറ്റ്‌നസ് കാര്യമായി ശ്രദ്ധചെലുത്തിയ താരം ഗുജറാത്ത് ടൈറ്റന്‍സിനെ രണ്ടു തവണ ഫൈനലിലെത്തിച്ച് ഒരു തവണ ചാമ്പ്യന്മാരുമാക്കി.
2022 മുതല്‍ ഇന്ത്യ 55 ടി20 കളിച്ചു. 38 എണ്ണത്തില്‍ ഹാര്‍ദിക്കും ഉണ്ടായിരുന്നു. 50 ഏകദിനത്തില്‍ 23ലും ഓള്‍റൗണ്ടര്‍ ഭാഗമായിരുന്നു. താരത്തിന്റെ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഭാവി ക്യാപ്റ്റനെന്ന് വിലയിരുത്തപ്പെടുന്ന താരത്തെ കളത്തിലേക്ക് ഉടനെ തിരികെ കൊണ്ടുവരനാണ് ബിസിസിഐയുടെ ശ്രമം.