ന്യൂഡൽഹി: ജമ്മു കശ്മീർ പുനസംഘടനാ ഭേദഗതി ബില്ലിൽ പ്രതിപക്ഷത്തിന്റെ വാദങ്ങൾക്ക് കൃത്യമായ മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു രാജ്യത്തിന് രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ഭരണഘടനയും രണ്ട് ദേശീയ പതാകയും നിലനിർത്താൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എംപി സൗഗതാ റോയിയുടെ വാക്കുകൾക്കാണ് അദ്ദേഹം മറുപടി പറഞ്ഞത്.
ഒരു രാജ്യത്തിന് രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ഭരണഘടനയും രണ്ട് ദേശീയ പതാകയുമായി നിലനിൽക്കാൻ സാധിക്കുമോ. എന്നാൽ അദ്യം അങ്ങനെയുണ്ടായി. ആരാണെങ്കിലും അന്ന് അവർ തെറ്റാണ് ചെയ്തത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് തിരുത്തി. ഒരു പ്രധാനമന്ത്രി, ഒരു പതാക, ഒരു ഭരണഘടന എന്നതാണ് ബിജെപിയുടെ നയം. 1950 മുതൽ ബിജെപി ഇത് ആവശ്യപ്പെടുന്നു. ഭരണത്തിൽ എത്തിയപ്പോൾ ബിജെപി അത് നടപ്പാക്കി.
ജമ്മു കശ്മീരിന്റെ പുനഃസംഘടനാ ചട്ടത്തിൽ ഭേദഗതി വരുത്തുന്നതാണ് പുതിയ ബിൽ. കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷായാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് ബിൽ അവതരിപ്പിച്ചത്.















