മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ ജനജീവിതം ദുരിതത്തിലാണ്. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. തന്റെ വീട്ടിലേക്ക് വെള്ളം കയറിയെന്ന വാർത്ത നടൻ വിഷ്ണു വിശാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വിഷ്ണുവിനൊപ്പം ബോളിവുഡ് താരം ആമിർഖാനും വസതിയിലുണ്ടായിരുന്നു. എന്നാൽ രക്ഷാപ്രവർത്തകരെത്തി ഇരുവരെയും രക്ഷപ്പെടുത്തിയപ്പോഴാണ് പുറംലോകം ഇത് അറിയുന്നത്. വിഷ്ണു പോസ്റ്റ് പങ്കുവച്ചതിനെ തുടർന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. രക്ഷപ്പെട്ടതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് നന്ദി രേഖപ്പെടുത്തി മറ്റൊരു പോസ്റ്റും താരം പങ്കുവച്ചിരുന്നു. ആമിർ ഖാന്റെ കൂടെയുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. അമ്മയുടെ ചികിത്സക്കായാണ് താരം ചെന്നൈയിൽ എത്തിയത്.
Thanks to the fire and rescue department in helping people like us who are stranded
Rescue operations have started in karapakkam..
Saw 3 boats functioning alreadyGreat work by TN govt in such testing times
Thanks to all the administrative people who are working relentlessly https://t.co/QdoW7zaBuI pic.twitter.com/qyzX73kHmc
— VISHNU VISHAL – VV (@TheVishnuVishal) December 5, 2023
കാരപ്പാക്കത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. എന്റെ വീട്ടിലേ്ക്കും മലിന ജലം ഇരച്ച് കയറുന്നുണ്ട്. ഇവിടെ വൈദ്യുതിയില്ല, വൈഫൈ കിട്ടുന്നില്ല. ഫോണിന് സിഗ്‌നൽ ലഭിക്കാത്തതിനാൽ ടെറസിൽ നിന്നാണ് ഞാൻ ഈ ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഞാൻ പലരേയും സഹായത്തിനായി വിളിച്ചിരുന്നു എന്നാൽ അതൊന്നും കിട്ടിയില്ല. ചെന്നൈയിലെ ജനങ്ങളുടെ കൂട്ടത്തിൽ എനിക്കും സഹായം ആവശ്യമാണ് എന്നായിരുന്നു വിഷ്ണു വിശാൽ ആദ്യം പങ്കു വെച്ച കുറിപ്പിൽ പറയുന്നത്.
വിഷ്ണു വിശാൽ താമസിക്കുന്ന പ്രദേശം പൂർണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നിരവധിപ്പേരാണ് സ്ഥലത്ത് കുടുങ്ങി കിടക്കുന്നത്. ഇവിടെ ഉള്ളവരെയും രക്ഷാപ്രവർത്തകരെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും താരം അറിയിച്ചു.