സച്ചിൻ പൈലറ്റിന്റെ ഫോൺ ഗെഹ്ലോട്ട് സർക്കാർ ട്രാക്ക് ചെയ്തു; ഗുരുതര ആരോപണവുമായി അശോക് ഗെഹ്ലോട്ടിന്റെ ഒഎസ്ഡി; പ്രതികരിക്കാതെ കോൺഗ്രസ് നേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സച്ചിൻ പൈലറ്റിന്റെ ഫോൺ ഗെഹ്ലോട്ട് സർക്കാർ ട്രാക്ക് ചെയ്തു; ഗുരുതര ആരോപണവുമായി അശോക് ഗെഹ്ലോട്ടിന്റെ ഒഎസ്ഡി; പ്രതികരിക്കാതെ കോൺഗ്രസ് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 08:05 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ തുടർനീക്കങ്ങൾ അറിയാൻ അശോക് ഗെഹ്ലോട്ട് സർക്കാർ സച്ചിന്റെ ഫോൺ ടാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് ആരോപണം. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഒഎസ്ഡി ലോകേഷ് ശർമ്മയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2020ൽ അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന്റെ നീക്കങ്ങളിൽ ഗെഹ്ലോട്ടിന് ആശങ്കയുണ്ടായിരുന്നുവെന്നും, ഇതാണ് ഫോൺ ചോർത്തലിലേക്ക് നീണ്ടതെന്നുമാണ് ലോകേഷ് ശർമ്മ പറയുന്നത്.

അതേസമയം ആരോപണങ്ങളിൽ അശോക് ഗെഹ്ലോട്ടോ, സച്ചിൻ പൈലറ്റോ, മറ്റ് കോൺഗ്രസ് നേതാക്കളോ പ്രതികരിച്ചിട്ടില്ല. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തിന് അശോക് ഗെഹ്ലോട്ടാണ് ഉത്തരവാദിയെന്നും ലോകേഷ് ശർമ്മ വിമർശിച്ചു. ”കഴിഞ്ഞ വർഷം സെപ്തംബറിൽ നിയമസഭാ കക്ഷി സമ്മേളനം നടത്താൻ ഗെഹ്ലോട്ടും അയാളുടെ വിശ്വസ്തരും അനുവദിച്ചില്ല. നേതൃമാറ്റം വരുത്തി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നേതൃത്വം ആഗ്രഹിച്ചിരുന്നു. ഇത് നടപ്പാക്കിയിരുന്നുവെങ്കിൽ ഇന്ന് രാജസ്ഥാനിലെ ചിത്രം മറ്റൊന്നാകുമായിരുന്നു. ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾ പാർട്ടിയെ വളരെയധികം മോശമായ രീതിയിൽ ബാധിച്ചു.

2020ൽ രാഷ്‌ട്രീയ പ്രതിസന്ധി വന്നപ്പോഴാണ് സച്ചിൻ പൈലറ്റ് ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ സംസാരിക്കുന്നു എന്നറിയാൻ സംസ്ഥാന സർക്കാർ വിവിധ സംവിധാനങ്ങൾ ഉപയോഗിച്ചത്. സച്ചിൻ എപ്പോഴും അവരുടെ നിരീക്ഷണ വലയത്തിലായിരുന്നു. യഥാർത്ഥത്തിൽ രാജസ്ഥാനിൽ ഭരണവിരുദ്ധ തരംഗം ഉണ്ടായിരുന്നില്ല. പക്ഷേ എംഎൽഎമാരിൽ പലരിലും ജനങ്ങൾക്ക് അതൃപ്തി ഉണ്ടായിരുന്നു. അവർ മാറ്റങ്ങൾ ആഗ്രഹിച്ചു. സിറ്റിംഗ് എംഎൽഎമാരെ മാറ്റണമെന്ന അഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ചുവെങ്കിലും നടപ്പായില്ല. അതൊരു പിടിവാശിയായിരുന്നു. തന്റെ സർക്കാരിനെ താങ്ങി നിർത്തിയവരോടുള്ള കടമയാണ് ഇതെന്നാകാം ഗെഹ്ലോട്ട് കരുതിയതെന്നും” ലോകേഷ് ശർമ്മ പറഞ്ഞു.

Tags: rajasthanAshok Gehlotsachin pilolet
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies