ബാബറി മസ്ജിദ് വിഷയത്തിൽ ഇടതു അനുകൂലികളുടെ മുസ്ലീം പ്രീണനത്തിനെതിരെ കടുത്ത വിമർശനവുമായി ആരിഫ് ഹുസൈൻ തെരുവോത്ത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആരിഫ് ഹുസൈന്റെ വിമർശനം. സുപ്രീംകോടതി വിധി വന്നിട്ടും ബാബറി വിഷയത്തിൽ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് ഇടത് നീക്കം.
ഹിന്ദു- മുസ്ലിം സാഹോദര്യം തകർക്കുകയാണ് ഈ കൂട്ടരുടെ ലക്ഷ്യം. വോട്ട് ബാങ്ക് പ്രീണത്തിനായി ചരിത്രം തിരുത്തുകയാണ് ഇക്കൂട്ടർ. ഇതിന്റെ ഭാഗമായി സമൂഹമാദ്ധ്യമത്തിൽ ഇവർ പങ്കുവെച്ച പോസ്റ്റർ എടുത്തുകാട്ടിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ഇത്തരം വ്യജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ബാബറിയെ മാത്രം ഉയർത്തിക്കാട്ടുന്ന രീതി അവസാനിപ്പിക്കണം. രാമക്ഷേത്രം പൊളിച്ച് ബാബറിയാക്കിയതും ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയതും പേഗൻ ക്ഷേത്രം പൊളിച്ച് കഅബ പണിതതും മറക്കണം. എന്നാൽ ബാബറി മറക്കാൻ പാടില്ല. വിദ്വേഷം വിതച്ച് വിദ്വേഷം കൊയ്യുന്നവർക്ക് മനസ്സിലാവില്ലെന്ന് അറിയാമെന്നും, എങ്കിലും ചരിത്രം ചികഞ്ഞ് പകരം വീട്ടുന്ന പരിപാടി നിർത്തണമെന്നാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ജയിലിൽ കിടക്കുന്ന സുടാപ്പികൾക്ക് വേണ്ടി സഖാപ്പികൾ ഒരുക്കിയ ഇത്തരം പോസ്റ്ററുകളോട് ഒന്നേ പറയാൻ ഉള്ളൂ…
മറക്കണം…
രാമക്ഷേത്രം പൊളിച്ച് ബാബറിപള്ളി പണിതത് തെറ്റാണ്… പക്ഷേ മറക്കണം…
ക്രിസ്ത്യൻ ദേവാലയം ആയ ഹാഗിയ സോഫിയ പള്ളിയാക്കിയത് തെറ്റാണ്… പക്ഷേ മറക്കണം…
മുന്നൂറിൽപരം വിഗ്രഹങ്ങൾ ഉണ്ടായിരുന്ന പേഗൻ അമ്പലം പൊളിച്ച് മക്കയിലെ കഅബ പണിതതും തെറ്റാണ്… പക്ഷേ മറക്കണം…
അല്ല മറന്നു… ബാബറി ഒഴിച്ച്…!
വിദ്വേഷം വിതച്ചു വിദ്വേഷം കൊയ്യാൻ നോക്കുന്നവർക്കു മനസ്സിലാവില്ല എന്നറിയാം…
എന്നാലും പറയുകയാണ്…
ചരിത്രം ചികഞ്ഞ് പകരം വീട്ടുന്ന പരിപാടി നിർത്തണം…
വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
സ സമം സമൂസ
Ex- Arif Hussain Theruvath
മുഴുകൊടുംസംഘി















