ചെന്നൈ: ചർച്ചകളിൽ ഉൾപ്പെടെ ഡിഎംകെ നേതാക്കൾ പാർലമെന്റിൽ ഉപയോഗിക്കുന്ന വാക്കുകൾ നിലവാരമില്ലാത്തതെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കഴിഞ്ഞ ദിവസം ഡിഎംകെ എംപി സെന്തിൽ കുമാർ ലോക്സഭയിൽ നടത്തിയ ഗോമൂത്ര പരമാർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തരംതാണ രീതീയിൽ സംസാരിക്കാൻ മാത്രമേ ഡിഎംകെ നേതാക്കൾ പഠിച്ചിട്ടുള്ളു. ഡിഎംകെയുടെ ദുർഭരണവും കൊടുകാര്യസ്ഥതയും കൊണ്ട് ചെന്നൈ നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരത്തിലുള്ള തരംതാണ പരാമർശം അവർ നടത്തുന്നത്.
രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ളവരെ പാനിപ്പൂരി വില്പനക്കാരെന്നും ശൗചാലയ പണിക്കാരെന്നുമാണ് അവർ വിളിച്ചിരുന്നത്. ഇന്ന് ഗോമൂത്ര സംസ്ഥാനങ്ങളെന്ന് വിളിക്കുന്നു. ഡിഎംകെ നേതാക്കളുടെ ഇത്തരം പരമാർശങ്ങളാണ് ഇൻഡി മുന്നണിയുടെ തകർച്ചയ്ക്ക് കാരണമായതെന്നും അണ്ണാമലൈ പറഞ്ഞു.