കന്നട സിനിമയിൽ അടുത്ത കാലത്ത് വലിയൊരു ഓളം സൃഷ്ടിച്ച സിനിമയായിരുന്നു കെജിഎഫ്. രണ്ട് ചാപ്റ്ററുകളായി എത്തിയ ചിത്രം തെന്നിന്ത്യൻ സിനിമാ ലോകത്ത് സൃഷ്ടിച്ച ഓളം കുറച്ചൊന്നുമായിരുന്നില്ല. ഇപ്പോഴിതാ ആരാധകർക്ക് ആവേശമായി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
സംവിധായകൻ പ്രശാന്ത് നീൽ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രമായ സലാറിന്റെ പ്രമോഷൻ വേളയിലാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ തിരക്കഥ നേരത്തെ തന്നെ തയ്യാറായിരുന്നു. എന്നാൽ ചിത്രത്തിൽ സംവിധായകൻ താനാണോ എന്ന കാര്യം നിശ്ചയിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ഉടൻ തന്നെ ആരാധകരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ചിത്രത്തിൽ റോക്കി ഭായ് ആയി എത്തുന്നത് യാഷ് തന്നെയായിരിക്കുമെന്നും പ്രശാന്ത് നീൽ പറഞ്ഞു. അതേസമയം യാഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നാളെ നടക്കാനിരിക്കെയായിരുന്നു സംവിധായകൻ മൂന്നാം ഭാഗത്തെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. ഇതോടെ വീണ്ടും ആവശത്തിലായിരിക്കുകയാണ് ആരാധകർ.
ജൂനിയർ എൻടിആറും ഒരുമിച്ചുള്ള ചിതത്തെ കുറിച്ചും പ്രശാന്ത് നീൽ സംസാരിച്ചു. സാലാറിന് ശേഷം താൻ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും എൻടിആർ 31. അടുത്ത വർഷം പകുതിയോടെയായിരിക്കും ആ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.















