ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയത്തിന് പിന്നാലെ നടന്ന പാർലമെന്ററി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം നൽകി ബിജെപി നേതാക്കൾ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. ‘മോദി ജി കാ സ്വാഗത് ഹേ’എന്ന മുദ്രാവാക്യങ്ങളോടൊപ്പമാണ് ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ വരവേറ്റത്.
കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, അമിത് ഷാ, അശ്വിനി വൈഷ്ണവ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ബിജെപിയുടെ ആദ്യ യോഗം. നിയമസഭാ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി പാർലമെന്റ് ഹൗസിലെ ബാലയോഗി ഓഡിറ്റോറിയത്തിലായിരുന്നു യോഗം നടന്നത്.
അടുത്ത അഞ്ച് വർഷത്തേക്ക് പുതിയ മന്ത്രിസഭകളെ നയിക്കാൻ പ്രാപ്തിയുള്ള മുഖ്യമന്ത്രിാരെ തിരഞ്ഞെടുക്കുക എന്നതാണ് ബിജെപിയുടെ പ്രധാനദൗത്യമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.















