ന്യൂഡൽഹി: ജിഡിപി വളർച്ചയിലുള്ള മുൻ ആർബിഐ ഗവർണർ രഘുറാം രാജന്റെ നിലപാടുകളെ പരിഹസിച്ച് കേന്ദ്ര ഐടി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയുടെ മൊബൈൽ ഫോണുകൾ ഉദ്പ്പാദനത്തിലും ആഭ്യന്തര വളർച്ചയിലും രാജൻ വലിയ സംശയമാണ് പ്രകടിപ്പിച്ചത്. ഇതിനെയാണ് അശ്വിനി വൈഷ്ണവ് പരിഹസിച്ചത്. സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച ടോക് കേൺക്ലേവിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. രഘുറാം രാജൻ പുതിയ ചിദംബരമാണെന്ന
അവതാരകന്റെ വാദത്തിന് മറുപടിയായാണ് അശ്വിനി വൈഷ്ണവിന്റെ പരിഹാസം. എന്നെങ്കിലും ധനമന്ത്രിയാകുമെന്ന് രാജൻ കരുതുന്നുണ്ടെന്നും അതാണ് പ്രശ്നമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഡിജിറ്റൽ പണമിടപാടുകളെ ചിദംബരം പരിഹസിച്ചിരുന്നു. ഇതിനോട് ചോർത്തായിരുന്നു
ഇന്ത്യയുടെ സാമ്പത്തിക ശേഷിയിലാണ് അദ്ദേഹം കടുത്ത സംശയം ഉന്നയിച്ചത്. ഇന്ത്യയുടെ വളർച്ച മന്ദഗതിയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ആഗോളതലത്തിൽ ഇന്ത്യ വൻശക്തിയായി മാറി. രാജ്യത്തിന്റെ വളർച്ച 5 ശതമാനമായി തന്നെ തുടരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ രാജന്റെ പ്രവചനങ്ങൾക്ക് വിരുദ്ധമായി രാജ്യത്തിന്റെ ആഭ്യന്തര വളർച്ച 7.6 ശതമാനമായി ഉയർന്നു. ഇതിന് പിന്നാലെ വലിയ പരിഹാസമായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.
മറ്റൊരു അവസരത്തിൽ ഇന്ത്യയുടെ മൊബൈൽ ഫോൺ ഉദ്പ്പാദനത്തിലും രാജൻ തെറ്റായ വാർത്തകൾ പങ്കുവെച്ചു. ഇന്ത്യ അഭ്യന്തരമായി മൊബൈൽ ഫോൺ ഉദ്പ്പാദിപ്പിക്കുന്നില്ലെന്നും കയറ്റി അയക്കുന്നവ രാജ്യത്ത് പുനസംഘടിപ്പിക്കുന്നവവ മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം എന്നാൽ ഇത് തെറ്റായിരുന്നു. രാജ്യം മൊബൈൽ ഫോൺ ഉദ്പ്പാദനത്തിൽ വൻ കുതിപ്പാണ് നടത്തിയത്.