ഇടുക്കി: വളർത്തു നായകൾക്കൊപ്പം വനത്തിൽ അതിക്രമിച്ച് കയറിയ 10 വിനോദസഞ്ചാരികൾ പിടിയിൽ. വനപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ രണ്ടംഗ സംഘം വാഹനം നിർത്തി വനത്തിലെ പുഴയിൽ ഇറങ്ങുകയായിരുന്നു. പട്രോളിംഗിനു വന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് യുവാക്കളെ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായകളുമായാണ് ഇവർ വനത്തിൽ കയറിയതെന്ന് വനംവകുപ്പ് കണ്ടെത്തി. ഇതോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾക്കെതിരെ നായാട്ട്, വനത്തിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.