പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. മാറി വരുന്ന ഭക്ഷണ ശൈലിയും ജീവിത ശൈലിയും മുഖക്കുരു വരുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. മുഖക്കുരു എങ്ങനെ മാറ്റും എന്നോർത്ത് കണ്ണിൽ കണ്ട കെമിക്കലുകൾ അടങ്ങിയ എല്ലാ കോസ്മെറ്റിക്സ് ഉത്പന്നങ്ങളും വാങ്ങി പരീക്ഷിച്ച് അവസാനം പണി കിട്ടിയവരും നമ്മുടെ കൂട്ടത്തിലുണ്ടാവും. എന്നാൽ ഇനി മുഖക്കുരു കൂടുന്നുവെന്ന പരാതി വേണ്ട. ഹോർമോൺ വ്യതിയാനം മൂലമുള്ള മുഖക്കുരു പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കിടിലൻ പാനീയം തയ്യാറാക്കി എടുക്കാം..
വീട്ടിലുള്ള വെറും മൂന്നു ചേരുവകൾ മതി ഈ പാനീയം എളുപ്പത്തിൽ തയ്യാറാക്കുന്നതിന്. അൽപം മല്ലിയും, റോസാപ്പൂവിന്റെ ഇതളുകളും, കറിവേപ്പിലയും ഉണ്ടെങ്കിൽ സംഭവം റെഡി. ഒരു കപ്പ് വെള്ളത്തിൽ അൽപം മല്ലിയും ഒരു റോസാപ്പൂവിന്റെ ഇതളുകളും അൽപം കറിവേപ്പിലയുമിട്ട് തിളപ്പിച്ചെടുക്കുക. ഇനിയിത് അരിച്ചെടുത്ത് ഗ്രീൻ ടീ പോലെ കുടിക്കാവുന്നതാണ്.
View this post on Instagram
“>
ചർമ്മ സംരക്ഷണത്തിൽ പ്രധാന പങ്കു വഹിക്കുന്ന മൂന്ന് ചേരുവകളാണ് ഇവ. മല്ലിയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് മുഖത്തുണ്ടാവുന്ന പിഗ്മെന്റേഷൻ പ്രശ്നങ്ങൾ കുറക്കുന്നതിനു സഹായിക്കുന്നു. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വിററ്റാമിൻ സി, വിറ്റാമിൻ എ തുടങ്ങിയവ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ അകറ്റുകയും ഡാർക്ക് സർക്കിളുകൾ രൂപപ്പെടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ചർമ്മം മൃദുവാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് റോസാപ്പൂ. ഇത് ശരീരത്തിൽ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മം മൃദുവാക്കാൻ സഹായിക്കുന്നു.
ചീലേ: മുഖത്തുണ്ടാകുന്ന എല്ലാ കുരുക്കളും ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്നതല്ല. മുഖുക്കുരു വർദ്ധിച്ചു വരികയാണെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.















