മലയാള സിനമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ രണ്ട് ദിവസം മുൻപാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ കാഴ്ചക്കാർ ലഭിച്ച ടീസർ എന്ന റെക്കോർഡും വാലിബൻ സ്വന്തമാക്കിയിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ വൻ ശ്രദ്ധേയമായി മാറിയ മലൈക്കോട്ടൈ വാലിബന്റെ വേർഷനാണ് ഇപ്പോൾ തരംഗമാകുന്നത്.
പോസ്റ്ററിൽ മോഹൻലാലിന് പകരമുള്ളത് തമിഴകത്തെ സൂപ്പർ താരം അജിത്ത് ആണ് എന്നതാണ് പ്രത്യേകത. വാലിബന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ട പോസ്റ്ററുകളിലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ മോഹൻലാൽ ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഗ്രാഫിക്‌സിലൂടെ അജിത്തിന്റെ മുഖം പോസ്റ്ററിൽ ചേർത്തിരിക്കുന്നത്. ഇതോടെ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ പോസ്റ്റിനൊപ്പം അജിത്തിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.
വാലിബന്റെ വരവറിയിച്ച് കൊണ്ട് പുറത്തിറങ്ങിയ ടീസറിന് 24 മണിക്കൂറിനുള്ളിൽ 9.7 മില്യൺ കാഴ്‌ച്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള സിനിമയുടെ ടീസർ വ്യൂവർഷിപ് എന്ന റെക്കോർഡാണ് തകർത്തത്. ടീസർ 10 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെന്റിംഗിൽ ഒന്നാമതായി തുടരുകയാണ്. ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോർഡാണ് മലൈക്കോട്ടൈ വാലിബൻ തകർത്തത്.