ചെന്നെ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരിതത്തിൽ നിന്നും തമിഴ്നാട് ഇതുവരെയും കരകയറിയിട്ടില്ല. ചെന്നൈയിലെ പല ഇടങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലിലാണ്. പ്രളയം സാധാരണക്കാരെ മാത്രമല്ല സെലിബ്രിറ്റികളെയും ബാധിച്ചു കഴിഞ്ഞു. സിനമ താരം രജനികാന്തിന്റെ വീടിന് പുറത്തും വെള്ളക്കെട്ടായ വീഡിയോയാണ് ഇപ്പോൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ചെന്നൈ പോയസ് ഗാർഡൻ ഏരിയയിലെ രജനികാന്തിന്റെ വീടിന് പുറത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായതായാണ് പുറത്തുവന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്തെ ഗതാഗതം ദുഷ്‌കരമായിരിക്കുന്നതും കാണാവുന്നതാണ്.
ചെന്നൈയിലെ പ്രളയബാധിതർക്ക് രജനികാന്ത് 10 കോടി രൂപ സംഭാവനയായി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന നൽകിയത്. ഷാരൂഖ് ഖാൻ നേരത്തെ ഒരു കോടി രൂപ സംഭാവനയായി നൽകിയിരുന്നു. നടൻ സൂര്യയും സഹോദരൻ കാർത്തിയും ആദ്യഗഡുവായി 10 ലക്ഷം രൂപയാണ് നൽകിയത്.
Poes Garden near @rajinikanth house @Savukkumedia @SavukkuOfficial #ChennaiFloods2023 #ChennaiRains2023 #chennaicyclone #சென்னையை_மீட்ட_திமுக pic.twitter.com/tHiYTrFsW2
— Abdul Muthaleef (@MuthaleefAbdul) December 6, 2023