ലവ് സ്‌റ്റോറി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സായ് പല്ലവിയും നാഗചൈതന്യയും ഒന്നിക്കുന്ന ചിത്രമാണ് തണ്ടേൽ. സിനിമയുടെ ചിത്രീകരണം ഇന്ന് ഹെദരാബാദിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും ഇന്ന് തന്നെയാണ് നടന്നത്. ചടങ്ങിൽ തെലുങ്ക് സൂപ്പർ സ്റ്റാറുകളായ നാഗാർജുന, വെങ്കേഷ് തുടങ്ങിയവരും പങ്കെടുത്തു.
ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒന്നായിരിക്കും നാഗചൈതന്യ തണ്ടേലിൽ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. ചിത്രത്തിൽ മത്സ്യത്തൊഴിലാളിയുടെ വേഷത്തലാണ് നാഗചൈതന്യ എത്തുന്നത്. നവാഗതനയ ചന്തു മൊണ്ടതിയാണ് ചിത്രത്തിന്റെ സംവിധാനം.
ജിഎ 2 പിക്ചേഴ്സിന്റെ ബാനറിൽ അല്ലു അരവിന്ദാണ് തണ്ടേൽ നിർമ്മിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ദേവിശ്രീ പ്രസാദാണ്. ചന്തു മൊണ്ടതി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. നാഗചൈതന്യയുടെയും ചന്തുവിന്റെയും കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാകും തണ്ടേൽ എന്നാണ് റിപ്പോർട്ടുകൾ.















