ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടിലെ പ്രദേശങ്ങളെ സഹായിക്കാൻ മൂന്നു കോടി രൂപ സംഭാവന നൽകി വാഹന ബ്രാൻഡായ ടിവിഎസ് മോട്ടേഴ്‌സ്. ചുഴലിക്കാറ്റ് കാരണം തമിഴ്‌നാട്ടിലെ ജനജീവിതം താറുമാറായി. ഈ പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനും അവർക്ക് പിന്തുണ നൽകാനും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതെന്ന് ടിവിഎസ് മോട്ടേഴ്‌സ് അറിയിച്ചു.
”പ്രളയം സമൂഹത്തിന് കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു, സമൂഹത്തെ പിന്തുണയ്‌ക്കാൻ ഞങ്ങളും മുന്നിട്ടിറങ്ങാൻ ആഗ്രഹിക്കുന്നു.” ടിവിഎസ് മോട്ടോർ കോ മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു. പ്രളയബാധിത മേഖലകളിൽ അടിയന്തര സഹായം എത്തിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.