കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷാണ് മാളവികയുടെ വരൻ. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ വിവാഹ നിശ്ചയ ദിനത്തിലെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജയാറാം.
View this post on Instagram
‘എന്റെ ചക്കിക്കുട്ടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. എനിക്ക് ഒരു മകനെ കൂടി കിട്ടിയിരിക്കുന്നു. ഈ ജീവിതകാലം മുഴുവൻ ഈ സന്തോഷം നിലനിൽക്കട്ടെ’ എന്നായിരുന്നു ചിത്രം പങ്കുവെച്ച് ജായറാം കുറിച്ചത്. സഹോദരിക്ക് ആശംസ നേർന്ന് കാളിദാസ് ജയറാമും എത്തിയിരുന്നു. ‘ബ്രോ, നിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. നവനീത്, ഇനി അവൾ നിന്റെ ഉത്തരവാദിത്തമാണ്’ എന്നായിരുന്നു കാളിദാസിന്റെ കുറിപ്പ്.
കാളിദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മാളവികയെ വേദിയിലേക്ക് കൈപ്പിടിച്ചു കൊണ്ടുവരുന്ന മനോഹരമായൊരു ചിത്രവും കാളിദാസ് പങ്കുവെച്ചിട്ടുണ്ട്. ഒരു മാസം മുമ്പായിരുന്നു കാളിദാസിന്റെ വിവാഹനിശ്ചയം നടന്നത്. കാളിദാസിന്റെ വധു തരിണി കലിംഗരായരും മാളവികയുടെ വിവാഹനിശ്ചയ ചടങ്ങിലുണ്ടായിരുന്നു. വളരെയധികം സന്തോഷത്തോടെ ചടങ്ങിൽ നിൽക്കുന്ന ജയറാമിന്റെയും പാർവതിയുടെയും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.















