അന്യഭാഷാ സിനിമകളിൽ ഇതുവരെ അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്ന് പറഞ്ഞ് നടൻ സൈജു കുറുപ്പ്. ജൂനിയർ എൻടിആറിന്റെ സിനിമയിൽ അഭിനയിക്കാൻ ഒരു ഓഫർ വന്നെന്നും സൈജു പറഞ്ഞു. എന്നാൽ, നിലവിൽ കമ്മിറ്റ് ചെയ്ത നിരവധി സിനിമകളിൽ നിന്നും പിന്മാറേണ്ടി വരുമെന്നതിനാൽ അത് ഒഴിവാക്കുകയായിരുന്നുവെന്നും സൈജുകുറുപ്പ് കൂട്ടിച്ചേർത്തു. തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൈജുകുറിപ്പ്.
‘മറ്റ് ഭാഷകളിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. കഥകളൊന്നും ആരും പറഞ്ഞിട്ടില്ല. ഡേറ്റ് കാണുമോയെന്നാണ് ആദ്യം ചോദിക്കുന്നത്. അടുത്തിടെ വന്ന ഏറ്റവും വലിയ വന്ന ഏറ്റവും വലിയ ഓഫർ ജൂനിയർ എൻ ടി ആറിന്റെ സിനിമയിലേക്കായിരുന്നു.
തെലുങ്കിൽ അദ്ദേഹത്തിന്റെ ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. അതിൽ വില്ലൻ വേഷമാണെന്ന് തോന്നുന്നു എനിക്ക് വന്നത്. മേയിൽ ഞാൻ ജയമഹേന്ദ്രം ചെയ്യുന്ന സമയത്തായിരുന്നു ഓഫർ വന്നത്, മേയ് തൊട്ട് നവംബർ വരെ അവർക്ക് ഒരുപാട് സമയം വേണം. എല്ലാ മാസവും 12 ദിവസമെങ്കിലും ഷൂട്ടിനായി ആവശ്യമുണ്ട്. ഞാൻ കമ്മിറ്റ് ചെയ്ത സിനിമകളെയെല്ലാം അത് മോശമായി ബാധിക്കും. അതിനാൽ ആ ഓഫർ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.’- സൈജുകുറുപ്പ് പറഞ്ഞു.















