ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷസേനയ്ക്ക് നേരെ ഭീകരാക്രമണം. ശ്രീനഗറിലെ ബെമിനയിൽ വച്ചുണ്ടായ വെടിവയ്പ്പിൽ ഒരു പോലീസുദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചതായി ജമ്മുകശ്മീർ പോലീസ് അറിയിച്ചു. കുപ്വാരയിൽ നിന്നുള്ള പോലീസ് കോൺസ്റ്റബിൾ മുഹമ്മദ് ഹാഫീസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബെമിനയിലെ സ്കിംസ് ആശുപത്രിൽ ചികിത്സയിലാണ് ഹാഫീസ്.