ഇസ്ലാമിക രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റിലും സനാതന ധർമ്മത്തിന്റെ പതാക അഭിമാനത്തോടെ അലയടിക്കും. അബുദാബിയിൽ നിർമിക്കുന്ന കൂറ്റൻ ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും . ഫെബ്രുവരിയിൽ ക്ഷേത്രം ഫെബ്രുവരിയിൽ ഭക്തർക്കായി തുറന്ന് നൽകും . പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന .
പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണിത്. BAPS ഹിന്ദു ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. 700 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് 1000 വർഷത്തെ ഉറപ്പുണ്ട് . പിങ്ക് മണൽക്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ അവസാനഘട്ട നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത് . ഉദ്ഘാടനം അടുത്ത വർഷം 2024 ഫെബ്രുവരി 18 ന് നടത്താനാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, അഭിനേതാക്കളായ സഞ്ജയ് ദത്ത്, അക്ഷയ് കുമാർ എന്നിവരുൾപ്പെടെ 50,000-ത്തിലധികം ആളുകൾ ക്ഷേത്രത്തി നിർമ്മാണത്തിൽ ഇഷ്ടികകൾ പാകി. ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പിന്നിൽ ബാപ്‌സ് സംഘടന എന്നറിയപ്പെടുന്ന ‘ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത’ എന്ന ഹിന്ദു വിഭാഗമാണ് .