നമ്മെ അമ്പരപ്പിക്കുന്ന പല വാർത്തകളാണ് ദിനംപ്രതി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ചൈനയിൽ നിന്നുള്ള കൗതുകവും എന്നാൽ ആശ്ചര്യവും തോന്നിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. കൗതുകവും ആശ്ചര്യവും തോന്നിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അസഹനീയമായ കണ്ണ് ചെറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ണുകൾ തിരുമ്മിയപ്പോൾ കണ്ണിൽ നിന്നും ഒരു പുഴു പുറത്തേക്ക് വരുന്ന കാഴ്ചയാണ് യുവതി കണ്ട്. ഉടൻ തന്നെ ഇവർ ചൈനയിലെ കുൻമിങിലുള്ള ആശുപത്രിയിൽ എത്തുകയായിരുന്നു. യുവതിയെ പരിശോധിച്ചപ്പോഴാണ് ഡോക്ടറുമാർ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. യുവതിയുടെ രണ്ടു കണ്ണുകളിലും വിര ബാധിച്ചിരുന്നു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ വലത് കണ്ണിൽ നിന്നും ഇടതു കണ്ണിൽ നിന്നുമായി 60 ലധികം ജീവനുള്ള പുഴുക്കളെയാണ് ഡോക്ടറുമാർ നീക്കം ചെയ്തത്.
ഫിലാരിയോഡിയ ഇനത്തിൽപ്പെട്ട വൃത്താകൃതിയിലുള്ള വിരകളാണ് യുവതിയുടെ കണ്ണുകളിൽ ബാധിച്ചിരുന്നത്. ഈച്ചകളിൽ നിന്നും മറ്റു വളർത്തു മൃഗങ്ങളിൽ നിന്നുമാണ് ഈ വിരബാധയുണ്ടാകുന്നത്. യുവതിയുടെ വീട്ടിൽ ധാരാളം വളർത്തു മൃഗങ്ങളുണ്ടെന്നും ഇവയെ പരിപാലിക്കാറുണ്ടെന്നും യുവതി പറയുന്നു. ഇവയെ പരിപാലിച്ച ശേഷം കൈ വൃത്തിയായി കഴുകാതെ കണ്ണിൽ തൊട്ടതാണ് വിരകൾ പെരുകാൻ കാരണമെന്നാണ് ഡോക്ടറുമാരുടെ നിഗമനം.















