കോഴിക്കോട്: മുത്തപ്പൻ പുഴ മൈനാവളവിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ പാൽ എടുക്കാനായി പോയ ഓട്ടോക്കാരനാണ് ചത്തനിലയിൽ പുലിയെ കണ്ടത്. മുള്ളൻപന്നിയുടെ ആക്രമണത്തിൽ ചത്തതെന്നാണ് പ്രാഥമിക നിഗമനം.
പുലിയുടെ ദേഹത്ത് പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. ഇതിനു മുൻപ് പലപ്പോഴും മുത്തപ്പുഴ-മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം നടന്നിട്ടുണ്ട്. നാട്ടുകാരുടെ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും പതിവായിരുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.















