ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. പ്രതിസന്ധികൾ ജീവിതത്തിൽ ഒരു തീക്കട്ട പോലെ ജ്വലിച്ചു നിൽക്കുമ്പോൾ അതിനെ നേർക്കുനേർ നിന്ന് അഭിമുഖീകരിക്കാനുള്ള ധൈര്യം ചുരുക്കമായിരിക്കും. എന്നാൽ എന്തു പ്രശ്‌നങ്ങൾ വന്നാലും ഒരു ‘ സിംഹത്തെ’ പോലെ നേരിടണമെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായം. പോസ്റ്റിനൊപ്പം അദ്ദേഹം ഒരു സിംഹത്തിന്റെ വീഡിയോയും സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചു.
” എല്ലാ മനുഷ്യന്റെയുള്ളിലും ഒരു സിംഹം ഒളിഞ്ഞിരിപ്പുണ്ട്. നമുക്ക് ചുറ്റുമുള്ള കാടുകളിലെ പ്രശ്‌നങ്ങളിൽ തളരാതെ ഒരു സിംഹത്തെ പോലെ ധൈര്യത്തോടെ ആത്മവിശ്വാസത്തോടെ ശാന്തതയോടെ അത് നേരിടാൻ കഴിയണം’‘- ആനന്ദ് മഹീന്ദ്ര കുറിച്ചു.
Channel your inner Lion. We all have this magnificent beast inside us: Calm, collected, confident. Unfazed by the chaos of the jungle around us. The perfect inner mood with which to start a week. #MondayMotivation pic.twitter.com/cINpWUezNw
— anand mahindra (@anandmahindra) December 11, 2023
ആത്മവിശ്വാസം പകരുന്ന അദ്ദേഹത്തിന്റെ പോസ്റ്റ് ഏറ്റെടുത്ത് നിരവധി പേരാണ് രംഗത്തെത്തിയത്. ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് സിംഹം. വെല്ലുവിളികൾ ഏറ്റെടുത്ത് ആക്രമിക്കാൻ കൂട്ടത്തോടെ വരുന്ന മൃഗങ്ങളെ ഒറ്റയ്‌ക്ക് പോരാടുന്ന സിംഹത്തിന്റെ ജീവിതത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനുഷ്യർക്കും പഠിക്കാനുണ്ടെന്നുള്ള തരത്തിൽ നിരവധി അഭിപ്രായങ്ങളാണ് ആളുകൾ പങ്കുവച്ചത്.