മുടി തഴച്ച് വളരാൻ മാത്രമല്ല, വെറുതെ ഒന്ന് ശ്വസിച്ചാൽ പോലും ഏറെ ​ഗുണങ്ങൾ; റോസ്മേരി ഓയിലിനെ അറിഞ്ഞ് വച്ചോളൂ, ​ആളു ചില്ലറയല്ല!
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

മുടി തഴച്ച് വളരാൻ മാത്രമല്ല, വെറുതെ ഒന്ന് ശ്വസിച്ചാൽ പോലും ഏറെ ​ഗുണങ്ങൾ; റോസ്മേരി ഓയിലിനെ അറിഞ്ഞ് വച്ചോളൂ, ​ആളു ചില്ലറയല്ല!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 01:04 pm IST
FacebookTwitterWhatsAppTelegram

മലയാളിക്ക് അത്ര കേട്ടുകേൾവി ഇല്ലാത്ത, സുപരിചിതമല്ലാത്ത ഒരു തരം എണ്ണയാണ് റോസ്മേരി ഓയിൽ. സു​ഗന്ധപൂരിതമായ ഈ എണ്ണയുടെ ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിവില്ലാത്താതാണ് റോസ്മേരി ഓയിലിനെ അറിയാത്തതിനുള്ള കാരണം. നൂറ്റാണ്ടുകളായി വിവിധ ആവശ്യങ്ങൾക്കാണ് ഇത് ഉപയോ​ഗിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണം കാർനോസിക് ആസിഡ് എന്ന ഘടകമാണ്. നശിച്ചുകൊണ്ടിരിക്കിന്ന കോശങ്ങളെ പുനർജീവിപ്പിച്ച് ചർമത്തിനും മുടിയ്‌ക്കുമെല്ലാം ഗുണം നൽകും. താരനുള്ള പ്രധാന പരിഹാരമാർ​ഗവുമാണ് റോസ്‌മേരി ഓയിൽ. ആരും അറിയാതെ പോയ റോസ്മേരി ഓയിലിന്റെ ചില ​ഗുണങ്ങൾ ഇതാ..

1) മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു

മുടി വളർച്ചയെ സഹായിക്കാനും മുടികൊഴിച്ചിൽ തടയാനും റോസ്മേരി ഓയിൽ സഹായിക്കുന്നു. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും താരൻ കുറയ്‌ക്കാനും ഇതിന് കഴിയും.

റോസ്‌മേരി ഓയിൽ നേരിട്ട് ചൂടാക്കരുത്. ഡബിൾ ബോയിൽ രീതിയിലേ ഇത് ചൂടാക്കാവൂ.ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ 5-6 തുള്ളി റോസ്‌മേരി ഓയിൽ ചേർക്കാം. ഇതേ രീതിയിൽ ഇത് ശിരോചർമത്തിൽ പുരട്ടാം. ബൗൾ ചൂടാക്കി അതിലേയ്‌ക്ക് ഒഴിക്കാം. അല്ലെങ്കിൽ തിളയ്‌ക്കുന്ന വെള്ളത്തിൽ മറ്റൊരു ബൗളിൽ എണ്ണ വച്ച് ഇതിലേയ്‌ക്ക് വച്ച് കൊടുത്ത് ചൂടാക്കാം.

2) ഉത്കണ്ഠയും സമ്മർദ്ദവും അകറ്റാൻ

മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാൻ റോസ്മേരി ഓയിൽ സഹായിക്കുന്നു.ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്‌ക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

3) ഓർമശക്തിയും ഏകാ​ഗ്രതയും വർദ്ധിപ്പിക്കാൻ

റോസ്മേരി ഓയിലിന്റെ സു​ഗന്ധം ശ്വസിക്കുന്നത് ഓർമ്മശക്തി വർദ്ധിക്കുന്നതിനും ഏകാ​ഗ്രത വർ‌ദ്ധിപ്പിക്കാനും സഹായിക്കുന്നുവെന്ന് പഠനങ്ങൾ തെളിയ്‌ക്കുന്നു.

4) ​ദഹനം മെച്ചപ്പെടുത്താൻ

ദഹന എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് റോസ്മേരി ഓയിലിന് അസാമാന്യ കഴിവാണുള്ളത്. വയറുവേദന, മലബന്ധം, ദഹനക്കേട് തുടങ്ങിയ സാധാരണ ദഹനസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി തേടുന്നതിനും ഇത് ഉപയോ​ഗിക്കാവുന്നതാണ്.

5) ശ്വാസന വ്യവസ്ഥയെ മെച്ചപ്പെടുത്താൻ

റോസ്മേരി ഓയിൽ ശ്വസിക്കുന്നതോ ശരീരത്തിൽ പുരട്ടുന്നതോ ശ്വസന വ്യവസ്ഥയ്‌ക്ക് ഏറെ ​ഗുണങ്ങൾ നൽകുന്നു. ശ്വാസോച്ഛ്വാസം കൃത്യമാകുന്നതിനും ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെ പുറന്തള്ളാനും ഇത് സഹായിക്കും. ആസ്ത്മ, അലർജികൾ, ജലദോഷം തുടങ്ങിയവയിൽ നിന്ന് മുക്തി നൽകാനും റോസ്മേരി ഓയിൽ സഹായിക്കുന്നു.

6) വീക്കവും വേദനയും കുറയ്‌ക്കാൻ

ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ റോസ്മേരി ഓയിലിൽ അടങ്ങിയിരിക്കുന്നു. സന്ധിവാതം, പേശിവേദന, തലവേദന തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ട വീക്കവും വേദനയും കുറയ്‌ക്കാൻ ഇത് സഹായിക്കുന്നു.

7) രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് റോസ്മേരി ഓയിൽ. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ശരീരത്തിന് പ്രതിരോധ ശേഷി നൽകാനും ഇതിന് കഴിയുന്നു.

8) അണുനാശിനിയായി ഉപയോ​ഗിക്കാം

ആന്റി-മൈക്രോബയൽ ​ഗുണങ്ങളും റോസ്മേരി ഓയിലിൽ അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ ചെറുക്കാൻ ഇത് സഹായിക്കുന്നു. വീട് വൃത്തിയാക്കുന്നതിനും മറ്റും പ്രകൃതിദത്തമായ അണുനാശിനി ആയി ഇത് ഉപയോഗിക്കാം.

9) വേദനസംഹാരിയായി ഉപയോ​ഗിക്കാം

റോസ്മേരി ഓയിലിന് വേദന ശമിപ്പിക്കാൻ സഹായിക്കുന്ന ​ഗുണങ്ങളുണ്ട്. പേശി വേദന, സന്ധി വേദന, തലവേദന എന്നിവ ശമിപ്പിക്കാൻ ഇത് ഉപയോഗിക്കാം. മറ്റൊരു ഓയിലുമായി യോജിപ്പിച്ചാകണം റോസ്മേരി ഓയിൽ ഉപയോ​ഗിക്കേണ്ടത്.

Tags: Health benefitsSUBRosemary Oil
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies