ചെന്നൈ: ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ അയ്യപ്പന്മാർക്ക് നേരെ തമിഴ്‌നാട് എച്ച്ആർ ആൻഡ് സിഇ വകുപ്പ് ഉദ്യോഗസ്ഥരുടെ ആക്രമണം. ക്ഷേത്രത്തിൽ നാമം ജപിച്ചത് തടഞ്ഞുകൊണ്ടായിരുന്നു ഉദ്യോഗസ്ഥർ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ശബരിമലയിൽ ദർശനം നടത്തി തിരികെ മടങ്ങും വഴിയാണ് ഭക്തർ ശ്രീരംഗനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ദർശനത്തിനിടെ ‘ഗോവിന്ദ, ഗോവിന്ദ’ എന്ന് നാമം ജപിച്ച ഭക്തരെ ഉദ്യോഗസ്ഥർ വിലക്കുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഉദ്യോഗസ്ഥർ തീർത്ഥാടകരെ മർദ്ദിച്ചു. പിന്നാലെ ക്ഷേത്രത്തിൽ നിന്നും തീർത്ഥാടക സംഘത്തെയും പുറത്താക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ രംഗത്തുവന്നു. ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും പാർട്ടി ത്രിച്ചി ജില്ലാ ഘടകം ക്ഷേത്ര അഡ്മിനിസ്‌ട്രേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസമില്ലാത്തവർ നയിക്കുന്ന സർക്കാരിന് ക്ഷേത്രങ്ങൾ ഭരിക്കാൻ അവകാശമില്ലെന്നും അണ്ണാമലൈ എക്‌സിൽ കുറിച്ചു. ഉദ്യോഗസ്ഥരുടെ മർദ്ദനത്തിൽ പരിക്കേറ്റ ഭക്തന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.
A government which has no faith in Hindu Dharma has no business to be in Hindu Temples.
The Iyyappa devotees who have had 42 days of Vrath, with all devotion, wanted to pray to Ranganatha Swamy after their return from Sabarimala.
The Iyyappa devotees questioned the long wait… pic.twitter.com/4BbNii9La5
— K.Annamalai (@annamalai_k) December 12, 2023