തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 45,400 രൂപയായി. ഗ്രാമിന് ഇന്ന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,675 രൂപയിലെത്തി.
ഇന്നലെയും ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിവിലയിലെ വ്യത്യാസങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.
വെള്ളിയുടെ വിലയിലും നേരിയ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് 77 ലേക്കെത്തി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.















