മലയാളത്തിൽ നിന്നും നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ചിത്രമാണ് ദൃശ്യം. തമിഴിൽ കമൽ ഹാസനായിരുന്നു അഭിനയിച്ചിരുന്നത്. എന്നാൽ, താൻ രജനീകാന്തിനെയും സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. പുതിയ ചിത്രമായ നേരിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ കമലഹാസന്റെയും രജനികാന്തിന്റെയും അടുത്തും കഥ കൊടുത്തിരുന്നു. എന്നാൽ, രജനി സാർ ആദ്യം ചെയ്യുന്നില്ലെന്നായിരുന്നു പറഞ്ഞത്. പിന്നെ നമ്മൾ കമൽ സാറിലേക്ക് പോയപ്പോഴേക്കും രജനി സാർ റീതിങ്ക് ചെയ്തു വന്നിരുന്നു എന്നാണ് ജീത്തു പറഞ്ഞത്.
രജനി സാർ ആദ്യം വീട്ടിലിരുന്ന് സിനിമ കണ്ടിരുന്നു. അര മണിക്കൂർ തന്നെ തല്ലുന്ന സീനൊക്കെ കണ്ടാൽ ആളുകൾ എങ്ങനെ പ്രതികരിക്കുമെന്നാണ് ആദ്യം ചിന്തിച്ചത്. എന്നാൽ, പിന്നീട് മറ്റൊരു ഫ്രണ്ടാണ് ദൃശ്യം സിനിമയെക്കുറിച്ച് രജനീ സാറിനോട് പറഞ്ഞത് സിനിമ നല്ലതുപോലെ ഓടിയെന്ന് അറിഞ്ഞതോടെ രജനികാന്ത് സാർ സുരേഷ് ബാലാജിയെ വിളിച്ചിരുന്നെന്നും ജീത്തു പറയുന്നു. എന്നാൽ, അപ്പോഴേക്കും കമൽ സാർ ഒക്കെ പറഞ്ഞിരുന്നു എന്നും ജീത്തു കൂട്ടിച്ചേർത്തു.















