ഭോപ്പാൽ: സാധാരണക്കാരനെ മുഖ്യമന്ത്രിയാക്കിയ പാർട്ടിയാണ് ബിജെപിയെന്ന് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. തന്നെ പാർട്ടിയാണ് മുഖ്യമന്ത്രിയാക്കിയത്. എല്ലാം തന്നത് പാർട്ടിയാണ്. ഇനി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം നൽകിയത് ബിജെപിയാണ്. സാധാരണക്കാരനായ ഒരു പ്രവർത്തകനെ ബിജെപി 18 കൊല്ലം മുഖ്യമന്ത്രിയാക്കി. എല്ലാം തന്നത് പാർട്ടിയാണ് ഇനി എന്റെ അവസരമാണ്. ഇനി താൻ ബിജെപിക്ക് എന്തെങ്കിലും നൽകേണ്ട സമയമാണ്. – ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശിൽ ബിജെപി നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുത്തത്. മോഹൻ യാദവിനയാണ് നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കേന്ദ്ര നിരീക്ഷകർ ഉൾപ്പടെ പങ്കെടുത്ത പാർട്ടിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് മോഹൻ യാദവിന്റെ പേര് പ്രഖ്യാപിച്ചത്.















