പത്തനംതിട്ട : മനസിൽ പ്രതിഷ്ഠിച്ച അയ്യപ്പ രൂപത്തെ കാണാൻ ഏറെ ആഗ്രഹിച്ച് വന്ന മാളികപ്പുറങ്ങൾ കരഞ്ഞ് തളരുന്ന അവസ്ഥ . ഒപ്പമുണ്ടായിരുന്നവർ നിസഹായരാണ് ഇവിടെ . പ്രായ വ്യത്യാസമില്ലാതെ അയ്യപ്പഭക്തർ സർക്കാരിന്റെ പ്രതികാരത്തിനിരയാവുകയാണ് ശബരിമലയിൽ .
ദിവസം മുഴുവന്‍ നിന്നിട്ടും തൊഴാന്‍ കഴിയാതെ മിക്ക തീർത്ഥാടകരും മടങ്ങുകയാണ്. തൊഴാന്‍ എത്തിയവരില്‍ കുട്ടികളും പ്രായമായവരുണ്ട്. ഭക്ഷണം പോലും കഴിക്കാനാകാതെ ക്യൂവില്‍ നിന്ന് കരഞ്ഞ് തളര്‍ന്നിരിക്കുകയാണ് മിക്ക കുട്ടിക്കളും .പൊലീസിന്റെയും അധികൃതരുടെ ഭാഗത്ത് നിന്നും ഒരു സഹകരണവുമുണ്ടായില്ലെന്നും ആളുകള്‍ പറയുന്നു. മാളികപ്പുറങ്ങളും കന്നി അയ്യപ്പന്മാരും മല ചവിട്ടാനാവാതെ മടങ്ങിയവരിലുണ്ടെന്നും ഭക്തര്‍ പറയുന്നു. ചിലര്‍ മലകയറാതെ പന്തളം വലികോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഭേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്. കര്‍ണാടക, തമിഴ്നാട് സ്വദേശികള്‍ മാത്രമല്ല മലയാളികളും ഇക്കൂട്ടത്തിലുണ്ട്.
50 പേരെ കയറ്റേണ്ട ബസില്‍ 150 ലധികം ആളുകളെയാണ് കയറ്റി കൊണ്ടുപോകുന്നത്. . ഇത്തരം തിരക്കിനു കാരണം പോലീസുകാരുടെ അനാസ്ഥ എന്നല്ലാതെ ഒന്നും പറയാന്‍ പറ്റില്ല, കാരണം പതിനഞ്ചു വര്‍ഷമായി സ്ഥിരമായി തൊഴാന്‍ വന്നിട്ട് ഇങ്ങനൊരു ദുരിതം അനുഭവിക്കുന്നത് ആദ്യമായിട്ടാണ്. എത്ര രൂപയാണ് സര്‍ക്കാര്‍ വാങ്ങിയെടുക്കുന്നത്. പത്തു പതിനൊന്നു മണിക്കൂറാണ് ക്യൂവില്‍ നില്ക്കേണ്ടിവരുന്നത്- എന്നാണ് ഭക്തർ പറയുന്നത്.