ആദ്യ ടി20 പൂർണമായി മഴ എടുത്തപ്പോൾ, രണ്ടാം ടി20യിലും മഴ ഇടയ്‌ക്ക് രസം കൊല്ലിയായി എത്തിയിരുന്നു. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്ക കരുത്ത് കാട്ടിയപ്പോൾ ഇന്ത്യക്ക് തുടക്കം പാളി. ബൗളിംഗിൽ ഇന്ത്യയുടെ പ്രതിസന്ധി വീണ്ടും നിഴലിച്ച മത്സരമായിരുന്നു ഇന്നലത്തേത്. ആശ്വാസമായത് റിങ്കുവിന്റെയും സൂര്യയുടെയും ബാറ്റിംഗ് മാത്രമാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ 39 പന്തില്‍ 9 ഫോറും 2 സിക്‌സും പുറത്താകാതെ 68 റണ്‍സെടുത്ത റിങ്കുവായിരുന്നു ടോപ് സ്കോറര്‍. കന്നി രാജ്യാന്തര ട്വന്‍റി 20 അർദ്ധശതകമായിരുന്നു ഇത്. നായകൻ സൂര്യകുമാര്‍ യാദവ് (55) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ ഇതിൽ കവിഞ്ഞ് ഇന്ത്യക്ക് ആശ്വസിക്കാൻ വകയൊന്നുമില്ലായിരുന്നു. ഒപ്പണർമാരായ യശ്വസിയും ഗില്ലും ഡക്കായി.
ബൗളിംഗിലേക്ക് വരുമ്പോൾ ഇന്ത്യയുടെ ബലഹീനത വ്യക്തമായി. രണ്ടോവർ മാത്രം എറിഞ്ഞ അർഷദീപ് 31 റൺസാണ് വിട്ടു നൽകിയത്. മൂന്നോവർ എറിഞ്ഞ മുകേഷ് കുമാർ രണ്ടു വിക്കറ്റ് നേടിയപ്പോഴും ഇക്കോണമി 11 കടന്നു. മുഹമ്മദ് സിറാജ് മൂന്നോവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി. തുടർച്ചയായി പരാജയപ്പെടുന്ന അർഷദീപിന് വീണ്ടു അവസരം നൽകുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
ഇന്ത്യൻ ഇന്നിംഗ്‌സിലെ 19-ാം ഓവറില്‍ റിങ്കു പറത്തിയ രണ്ടു സിക്സറുകൾ ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരുന്നു. ഏയ്‌ഡന്‍ മാര്‍ക്രാമിനെതിരെ അടുത്തടുത്ത പന്തുകളിലായിരുന്നു റിങ്കുവിന്‍റെ തകര്‍പ്പന്‍ സിക്‌സുകള്‍. ഒരണ്ണം മീഡിയ ബോക്സിന്റെ ചില്ലുതകർത്താണ് പതിച്ചത്. റീസ ഹെൻട്രിക്സ് (49), എയ്ഡൻ മാർക്രം (30), എന്നിവരുടെ ഇന്നിംഗ്സാണ് പ്രോട്ടീസിന്റെ വിജയത്തിന് കരുത്തായത്. ജെറാൾഡ് കോട്ട്സീയുടെ മൂന്ന് വിക്കറ്റ് പ്രകടനവും ദക്ഷിണാഫ്രിക്കയ്‌ക്ക് പ്രതീക്ഷ വകനൽകുന്നതാണ്.
Rinku Singh’s six broke media box glass. 🔥#RinkuSingh #Rinku #INDvSA #INDvsSA Gill, Arshdeep, pic.twitter.com/PNa16c4QjU pic.twitter.com/AenQQv03gz
— Dev Ashish (@deva_shish0) December 13, 2023
“>
Arshdeep Singh is not deserving of a place in the team. Poor cricket all round. That lack of effort in trying to save the boundary was disappointing.
— Mr Alone (@mr_sadANDlonely) December 12, 2023
“>
The Arshdeep things pic.twitter.com/FvDFALxmUt
— memes_hallabol (@memes_hallabol) December 12, 2023
“>















