കൊലക്കേസ് പ്രതി നിയമം പഠിച്ച് സ്വന്തം കേസ് നടത്തി; 12 വർഷത്തിനുശേഷം കുറ്റവിമുക്തനായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊലക്കേസ് പ്രതി നിയമം പഠിച്ച് സ്വന്തം കേസ് നടത്തി; 12 വർഷത്തിനുശേഷം കുറ്റവിമുക്തനായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 11:48 am IST
FacebookTwitterWhatsAppTelegram

ലക്നൗ: കുറ്റാരോപിതനായ ഒരു വ്യക്തി നിയമം പഠിച്ച് സ്വയം സ്വന്തം കേസ് കോടതിയിൽ വാദിച്ച്, 12 വർഷത്തിനുശേഷം കുറ്റവിമുക്തനായി . ഉത്തർപ്രദേശിലെ ബാഗ് പത്ത് ജില്ലയിലാണ് ഈ സംഭവം.

അമിത് ചൗധരി എന്ന പേരുള്ള ഒരു ചെറുപ്പക്കാരനാണ് കഥയിലെ നായകൻ. 2011 ൽ അദ്ദേഹത്തിന് 18 വയസ്സുള്ളപ്പോൾ, ഒരു ബന്ധു വീടിന്റെ പരിസരത്ത് വച്ച് ഒരു കേസിൽ കുടുങ്ങുകയായിരുന്നു. അവിടെവച്ച് ഒരു ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് ജീവൻ നഷ്ടപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മായാവതിയുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞ കേസ് ആയിരുന്നു ഇത്. ഈ കേസിലെ 17 പ്രതികളിൽ ഒരാളായി അമിത് ചൗധരിയും ചേർക്കപ്പെട്ടു.

അന്ന് ബിരുദ വിദ്യാർഥിയായിരുന്നു അമിത്. കൊലപാതക കേസിൽപ്പെട്ടതോടുകൂടി അദ്ദേഹത്തിന്റെ പഠനം താറുമാറായി. ക്ലാസുകൾ അറ്റൻഡ് ചെയ്യാനോ പരീക്ഷയെഴുതാനോ കഴിയാതെ കുറെ കാലം ജയിലിൽ കഴിയേണ്ടി വന്നു. രണ്ടുവർഷത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. ഇതിനുശേഷമാണ് സ്വന്തം കേസ് സ്വയം നേരിടണം എന്ന വാശി അദ്ദേഹത്തിനുണ്ടായത്. ഇതിനായി ആദ്യം ബിഎയും പിന്നീട് എൽഎൽബിയും ഒടുവിൽ എൽ എൽ എമ്മും പൂർത്തിയാക്കി. ഒടുവിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള ബാർ കൗൺസിൽ പരീക്ഷയും പാസായി.

അങ്ങനെ ഒരു വക്കീലായി പ്രാക്ടീസ് ചെയ്യാനുള്ള എല്ലാ യോഗ്യതയും പൂർത്തിയാക്കിയ ചൗധരി സ്വന്തം കേസിന്റെ ചുമതല ഏറ്റെടുത്തു. അമിത് ചൗധരി വാദിച്ച ഈ കേസിൽ അദ്ദേഹം അടക്കം 13 പേരെ വെറുതെ വിട്ടു. യഥാർത്ഥ കുറ്റവാളികൾ ആയിരുന്ന സുമിത്ത് കെയ്ൽ, നീതു, ധർമ്മേന്ദ്ര തുടങ്ങിയവർക്ക് ശിക്ഷ ലഭിച്ചു. സുമിത് കെയ്ൽ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ക്യാൻസർ ബാധിച്ച ധർമ്മേന്ദ്ര കേസിന്റെ വിധിക്ക് തൊട്ടുമുൻപ് മരിച്ചു..

വിദ്യാർത്ഥി ആയിരുന്നപ്പോൾ അമിത് ചൗധരിക്ക് സൈന്യത്തിൽ ചേരുക എന്നതായിരുന്നു ആഗ്രഹം. അതിനുവേണ്ടിയുള്ള പഠനവും ഒരുക്കങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നു. പക്ഷേ വിധിയുടെ നിശ്ചയം മറ്റൊന്നായിരുന്നു. ഇപ്പോൾ താൻ കുറ്റവിമുക്തനായതിനാൽ, തന്നെപ്പോലെ തെറ്റായി ശിക്ഷിക്കപ്പട്ടും, വ്യാജമായി കേസിൽ കുടുങ്ങിയും ജയിലിൽ കഴിയുന്നവരെയും സഹായിക്കുവാൻ ഉള്ള സന്നദ്ധതയിലാണ് അദ്ദേഹം.

Tags: LLB
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies