മുംബൈ: ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മയക്കുമരുന്ന് വിപണനത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്‌ട്രയിലുടനീളം മയക്കുമരുന്ന് വിതരണം വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് വിപണനത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ഇൻസ്റ്റഗ്രാം മാറി. അവിടെ മയക്കുമരുന്ന് ഇടപാടുകൾക്ക് ഓർഡറുകൾ നൽകുകയും ജിപേയ്, യുപിഐ തുടങ്ങിയവ വഴി പേയ്മെന്റുകൾ നടത്തുകയും ഇടപാടുകൾ തടസ്സങ്ങളില്ലാതെ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട് എന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയിൽ ശീതകാല സമ്മേളനത്തിൽ വച്ചായിരുന്നു ഉപമുഖ്യമന്ത്രിയുടെ ഈ വെളിപ്പെടുത്തൽ.
ഇതിനെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.















